തെലുങ്കാന : കൊവിഡ് വാക്സീന് സ്വീകരിച്ചതില്‍ അഭിമാനമെന്ന് വെളിപ്പെടുത്തി അപ്പോളോ ലൈഫ് ചെയര്‍മാനും തെലുങ്ക് താരം രാംചരണിന്റെ ഭാര്യയുമായ ഉപാസന കാമിനേനി. കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്സിന് എടുക്കാന്‍ മുന്നോട്ട് വരാന്‍ ഞാനൊരു പ്രോത്സാഹനമാവുകയാണ്. ദയവായി മടിച്ച് നില്‍ക്കരുതെന്നും ഇത് തീര്‍ത്തും സുരക്ഷിതമാണെന്നും ഉപാസന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.വാക്സീനെടുത്ത ശേഷമുള്ള അനുഭവവും ചിത്രങ്ങളും ഉപാസന സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്.
ഉപാസന കാമിനേനിയുടെ വാക്കുകള്‍
“വാക്സീന് സ്വീകരിച്ചതില്‍ അഭിമാനം തോന്നുകയാണ്. 2020 നമുക്ക് വരുത്തിവെച്ച വലിയ ആഘാതത്തെ മറികടക്കാന്‍ ഉതകുന്ന മുന്നേറ്റമാണിത്. കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്സിന് എടുക്കാന്‍ മുന്നോട്ട് വരാന്‍ ഞാനൊരു പ്രോത്സാഹനമാവുകയാണ്. ദയവായി മടിച്ച് നില്‍ക്കരുത്. ഇത് തീര്‍ത്തും സുരക്ഷിതമാണ്. മികച്ച പ്രവര്‍ത്തനമാണ് നമ്മുടെ സര്‍ക്കാര്‍ കാഴ്ച വയ്ക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരേ പോരാടണം. ഞാന്‍ പ്രായോഗികമായി ആശുപത്രിയിലാണ് താമസിക്കുന്നത്. ഇത് ഇപ്പോള്‍ എന്റെ ക്ഷേത്രമാണ്. സുരക്ഷിതരായിരിക്കാം രാജ്യത്തെ സഹായിക്കാം.” ഉപാസന പറഞ്ഞു .
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഐസൊലേഷനില്‍ പോയ താരത്തിന് കൊവിഡ് മുക്തമാകുകയും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.