ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോവരുതെന്നും അദ്ദേഹം കര്‍ഷകരോട് ആവശ്യപ്പെട്ടു. നിയമങ്ങള്‍ നിരുപാധികം പിന്‍വലിക്കുക എന്നുള്ളത് മാത്രമാണം സര്‍ക്കാറിന് മുന്നിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
