പാലക്കാട് / പള്ളിപ്പുറം : ഭരണഘടന ഭരിക്കട്ടെ എന്ന മുദ്രവാക്യം ഉയർത്തി എസ്എസ്എഫ് പരുതൂർ സെക്ടർ റിപബ്ലിക് സംഗമം സംഘടിപ്പിച്ചു. സംഗമം പരുതൂർ ലൈബ്രറി & റിക്രിയേഷൻ സെന്റർ സെക്രട്ടറിയും പഞ്ചായത്തംഗവുമായ പി സുധീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ റിപ്പബ്ലിക്കിന്റെ മഹത്തായ വാർഷിക ദിനത്തിൽ പാവനമായ സ്മരണകൾ അയവിറക്കെണ്ട പുണ്യദിനത്തിൽ രാജ്യത്തിന്റെ നട്ടെല്ലായ കർഷകർ സ്വന്തം നിലനിൽപ്പിനു വേണ്ടി സമരം ചെയ്യുന്നു എന്ന വൈരുദ്ധ്യാത്മക സാഹചര്യം തീർത്തും ദുഃഖകരമാണ്. ഈ കർഷക സമരവും പ്രക്ഷോഭങ്ങളും കേവലമായി കർഷകർക്ക് വേണ്ടി മാത്രമുള്ളതല്ല. രാജ്യത്തെ ഓരോ പൗരന്റെയും ജീവിതം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ കോർപ്പറേറ്റുകൾക്ക് വീണ പാടുന്ന ഇന്ത്യൻ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണ്. ഭരണഘടനക്ക് അനുസരിച്ചു നമ്മുടെ ഭരണകൂടം പ്രവർത്തിക്കുമ്പോളാണ് നമ്മുടെ പൂർവ്വികർ സ്വപ്നം കണ്ട സ്വതന്ത ഇന്ത്യ പുലരുകയുള്ളൂ എന്നും സംഗമം അഭിപ്രായപ്പെട്ടു. എസ് വൈ എസ് പാലക്കാട് ജില്ലാ മീഡിയ സമിതി അംഗം യു എ റഷീദ് പാലത്തറഗേറ്റ് മുഖ്യ പ്രഭാഷണം നടത്തി. ഫാസിൽ സഖാഫി കൊടിക്കുന്ന് അധ്യക്ഷത വഹിച്ചു.കെ പി റാഫി ഫാളിലി,റഫീഖ് ബാഖവി ചെമ്പുലങ്ങാട് തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. അഫ്സൽ യുഎ സ്വാഗതവും വാഹിദ് കരിയണ്ണൂർ നന്ദിയും പറഞ്ഞു.
