തൃശൂർ : സി കെ രാജൻ കല്ലടിക്കോട് രചിച്ച ” ചിത്രത്തിലില്ലാത്തവർ ” കവിതാ സമാഹാരം പ്രകാശനം ചെയ്തു. തൃശൂർ സാഹിത്യ അക്കാഡമിയിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ ആണ് കവിത പ്രകാശനം ചെയ്തത്. സാഹിത്യ അക്കാദമി ലൈബ്രേറിയൻ പി.കെ ശാന്ത, മാനേജർ ജെസ്സി, ടി.കെ സുധീർ ദാസ് ,അനിൽകുമാർ ടി യു തുടങ്ങിയവർ പങ്കെടുത്തു.
