പാലക്കാട് / പട്ടാമ്പി : കേരള കാർഷിക സർവ്വകലാശാലയുടെ പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ കാർഷിക സാങ്കേതികവിദ്യാ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ സംസ്ഥാന സർക്കാർ 1.50 കോടി ചിലവിൽ പുതുതായി നിർമ്മിച്ച അക്കാദമിക് ബ്ലോക്ക് കെട്ടിടം ബഹു : കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

7500 sq.ft വലിപ്പത്തിൽ രണ്ടു വീതം ക്ലാസ് മുറികളും ലബോറട്ടറികളും ഓഫീസ് മുറികളും സ്റ്റാഫ്മുറിയും സജ്ജീകരിച്ചിട്ടുണ്ട്.കാർഷിക സാങ്കേതികവിദ്യാ ഇൻസ്റ്റിറ്റ്യൂട്ടിനെ പൂർണ്ണ സജ്ജമായ ഒരു കാർഷിക വിദ്യാഭ്യാസ സ്ഥാപനമായി ഉയർത്തുന്നതിനാണ് ഭാവിയിൽ ലക്ഷ്യം വെക്കുന്നത്.
ഇതോടനുബന്ധിച്ച് പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഹമ്മദ് മുഹസിൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക്ക് ബ്ലോക്ക് ഫലകം അനാച്ഛാദനവും മികച്ച വിദ്യാർത്ഥിക്കുള്ള ഡോ.ലളിത റായ് എൻഡോവ്മെന്റ് അവാർഡ് ദാനവും മുഹമ്മദ് മുഹസിൻ എം എൽ എ നിർവ്വഹിച്ചു.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത വിനോദ് ,നഗരസഭ ചെയർപേഴ്സൺ ഒ.ല ക്ഷമിക്കുട്ടി | നഗരസഭ കൗൺസിലർമാരായ പി.വിജയകുമാർ, സംഗീത, കെ.മോഹൻ എന്നിവർ ആശംസകളർപ്പിച്ചു. അക്കാദമിക് കോഡിനേറ്റർ ഡോ.വി.തുളസി നന്ദി പ്രകാശിപ്പിച്ചു.