പാലക്കാട് / പട്ടാമ്പി : വാടാനാം കുറുശ്ശി റെയിൽവെ മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം ജനുവരി 23-ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ അധ്യക്ഷനാകും. ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് മുഖ്യാതിഥിയാകും.മുഹമ്മദ് മുഹസിൻ MLA ശിലാഫലകം അനാച്ഛാദനം ചെയ്യും വി.കെ.ശ്രീകണ്സേ വിശിഷ്ടാതിഥിയാകും.ആർ.ബി.ഡി.സി.കെ മുഖേനയാണ് പദ്ധതി നടപ്പാക്കുക. നാടിന്റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാൻ തടസ്സരഹിതമായ ഒരു റോഡ് ശ്യം ഖല സ്ഥാപിക്കുന്നതിനായി ലെവൽ ക്രോസ് വി മുക്ക കേരളം എന്ന ലക്ഷ്യത്തിലേക്കായി വിവിധ ജില്ലകളിലായി റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് വാടനാം കുറിശ്ശി റെയിൽവേ മേൽപാലവും പണിയുന്നത്.

വർഷങ്ങളായി വാടാ നാംകുറുശ്ശിയിൽ മേൽപാലം നിർമിക്കണമെന്നത് ജനങ്ങളുടെ ഏറെ കാലമായുള്ള ആവശ്യമാണ്.മുഹമ്മദ് മുഹസിൻ MLA യുടെ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന സർക്കാർ മേൽപാലം നിർമിക്കുവാൻ തീരുമാനിച്ചത്. പദ്ധതിക്കായി 34 കോടിയാണ് നിർമ്മാണ ചെലവ് കണക്കാക്കുന്നത് ‘സാധാരണ കോൺക്രീറ്റ് നിർമാണ രീതിയിൽ നിന്നും വ്യത്യസ്തമായി സ്റ്റീൽ കൂടുതൽ ഉപയോഗിച്ചാണ് പാലം നിർമാണം. ആറു മാസത്തിനകം മേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോൾ, ജില്ല കലക്ടർ ജോഷി മൃൺമയി ശശാങ്ക്, ബ്ലോക്ക് പഞ്ചായത്ത് സജിത വിനോദ് ,ഓങ്ങലുർ പഞ്ചായത്ത് പ്രസിഡണ്ട് രതി, ജില്ലാ പഞ്ച യാത്തംഗം എ.എൻ.നീ രജ്, പി.ഉണ്ണികൃഷ്ണൻ, പ്രസന്ന, സന്തോഷ് ‘വി.പി.തുടങ്ങിയവർ പങ്കെടുക്കും