വയനാട് / തൊണ്ടര്‍നാട് : തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന യുവതിയെ കള്ളം പറഞ്ഞു വിശ്വസിപ്പിച്ച് മക്കിമല വനത്തില്‍ കൊണ്ടുപോയി ബലാല്‍സംഘം ചെയ്തതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി അശോകന് (45) നെതിരെ തലപ്പുഴ പോലീസ് കേസെടുത്തു. 2019ല്‍ തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയിലെ തോല്‍പ്പെട്ടിയില്‍ ഭാര്യയെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടി തലപ്പുഴ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നതായി വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
