കൊല്ലം / ഇരവിപുരം: ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മയ്യനാട് സ്വദേശിയില്‍നിന്ന് ആറു ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ തമിഴ്നാട് സ്വദേശിയെ മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ചെന്നൈയില്‍നിന്ന് തമിഴ്നാട് പൊലീസിെന്റയും സൈബര്‍ സെല്ലിെന്റയും സഹായത്തോടെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അമിഞ്ചികരയ് ഫോര്‍ത്ത് സ്ട്രീറ്റില്‍ 276 പൊന്നിത്തോട്ടത്തില്‍ വിനോദ് (28) ആണ് അറസ്റ്റിലായത്.
തട്ടിപ്പ് നടത്തുന്നതിനായി ഇയാളൊടൊപ്പമുണ്ടായിരുന്നയാള്ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു. 2017 ഏപ്രില്‍ മൂന്നിന് മയ്യനാട് വലിയവിള എം.എന്‍.ആര്.എ 488 പുത്തന്‍ വയലില്‍ വിഷ്ണുവിെന്റ പക്കല്‍ നിന്നാണ് ഇയാള്‍ ആറു ലക്ഷം രൂപ തട്ടിയെടുത്തത്. ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപ വാങ്ങിയശേഷം നടക്കാതെ വന്നപ്പോള്‍ കാനഡയിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് രണ്ടുതവണയായി നാലര ലക്ഷം രൂപ കൂടി വാങ്ങിയ ശേഷം ഇയാള്‍ തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
കേെസടുത്ത ഇരവിപുരം പൊലീസ് തിരച്ചില്‍ നടത്തിവരവെ ഇയാളുടെ ചെന്നൈയിലെ ഒളിത്താവളം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിെന്റ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ തമിഴ്നാട്ടില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരവിപുരം എസ്.എച്ച്.ഒ വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ് കുമാര്‍, ദീപു, ഷെമീര്‍, സൂരജ്, ജി.എസ്.ഐമാരായ വിനോദ്, അജിത്, സി.പി.ഓ.മാരായ ദീപു, സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.