വിദ്യാർത്ഥികൾക്ക് നിരോധിത ലഹരി വസ്തുക്കൾ വിറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: വിദ്യാര്‍ഥികള്‍ക്ക് നിരോധിത ലഹരി വസ്തുക്കള്‍ വിറ്റ കെ.എസ്.ഇ.ബി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തേവലക്കര പുത്തന്‍സങ്കേതം ചുനക്കാട്ട് വയല്‍ വീട്ടില്‍ നവാസ് (36) ആണ് പിടിയിലായിരിക്കുന്നത്. കെ.എസ്.ഇ.ബിയില്‍ ലൈന്മാനാണ് നവാസ്. സ്കൂള്‍ മേഖല കേന്ദ്രീകരിച്ച് എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ നിരോധിത ലഹരിവസ്തുകള്‍ ഉപയോഗിക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
തേവലക്കര കോയിവിള അയ്യന്‍കോയിക്കല്‍ മേഖലയിലെ സ്കൂള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വിറ്റിരുന്നത്. വിദ്യാര്‍ഥികളുടെ കൈവശം കണ്ട ലഹരി വസ്തുക്കളെ കുറിച്ച് വിദ്യാഭ്യാസ -സ്ഥാപനാധികാരികളുടെ സഹായത്തോടെ വിവരം ശേഖരിച്ച ഡാന്‍സാഫ് ടീം നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ 120 പാക്കറ്റ് ലഹരിവസ്തുക്കളുമായി പ്രതിയെ അറസ്റ്റ് ചെയ്തത്.
There are no comments at the moment, do you want to add one?
Write a comment