Asian Metro News

ഓപ്പറേഷൻ സ്‌ക്രീൻ: രോഗികളുടെ സ്വകാര്യത സംരക്ഷിക്കാൻ കഴിയില്ലെന്ന് ആംബുലൻസ് ജീവനക്കാർ

 Breaking News
  • എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. കൊട്ടാരക്കര : എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. ഇടുക്കി ഉപ്പുതറ ഏലപ്പാറ എസ്റ്റേറ്റിൽ ശെൽവകുമാറിൻ്റെ മകൾ നിവേദ (11 ) ആണ് മരിച്ചത്. വ്യാഴം രാത്രി 11 ന് വാളകം പനവേലി കൈപ്പള്ളി ജംഗ്ഷനിലായിരുന്നു...
  • സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം; രമേഷ് ഹരിത വ്യക്തി,തൃശൂർ വിമല ജൈവ വൈവിധ്യ കോളജ് 2021-22ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 11 അവാർഡുകളാണ് നൽകുന്നത്. ഇതിൽ ആറ് അവാർഡുകൾ വ്യക്തിഗത പ്രവർത്തനങ്ങൾക്കും, അഞ്ചെണ്ണം സ്ഥാപനങ്ങൾക്കും ഉള്ളതാണ്. ഫെബ്രുവരി 19, 20 തീയതികളിൽ കോഴിക്കോട്, ഗവ. ആർട്സ്...
  • കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണം: മന്ത്രി കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷൻ എന്ന...
  • ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്...
  • ഡിസൈൻ പോളിസി കേരളത്തിന്റെ മുഖഛായ മാറ്റും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും പുതിയ മുഖഛായ നൽകുന്നതിന് കേരളം തയാറാക്കുന്ന ഡിസൈൻ പോളിസി സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡിസൈൻ പോളിസിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിദഗ്ധരെ ഉൾപ്പെടുത്തി നടക്കുന്ന ശിൽപ്പശാലയുടെ സമാപന...

ഓപ്പറേഷൻ സ്‌ക്രീൻ: രോഗികളുടെ സ്വകാര്യത സംരക്ഷിക്കാൻ കഴിയില്ലെന്ന് ആംബുലൻസ് ജീവനക്കാർ

ഓപ്പറേഷൻ സ്‌ക്രീൻ: രോഗികളുടെ സ്വകാര്യത സംരക്ഷിക്കാൻ കഴിയില്ലെന്ന് ആംബുലൻസ് ജീവനക്കാർ
January 21
08:57 2021

തിരുവനന്തപുരം : വാഹനങ്ങളിലെ കര്‍ട്ടണ്‍, കൂളിംഗ് ഫിലിമുകള്‍ എന്നിവ നിരോധിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന് എതിരെ സംസ്ഥാനത്തെ ആംബുലന്‍സ് ജീവനക്കാര്‍ .

രോഗികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആശുപത്രികള്‍ക്ക് എന്ന പോലെ ആംബുലന്‍സുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. വിഷയത്തില്‍ ആബുലന്‍സ് ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിക്കും.

ആശുപത്രികളിലേക്കുള്ള വഴിമധ്യേ ആംബുലന്‍സുകളില്‍ പ്രസവിക്കുന്ന ഗര്‍ഭിണികള്‍, സ്വന്തം വസ്ത്രങ്ങള്‍ പോലും വലിച്ചെറിയുന്ന മാനസികാസ്വസ്ഥ്യമുള്ള രോഗികള്‍, കോട്ടണ്‍ മാത്രം ഉപയോഗിച്ച്‌ കൊണ്ടു പോകേണ്ടി വരുന്ന തീ പൊള്ളലേറ്റവര്‍, ഇസിജി ലീഡ്‌സ് കണക്‌ട് ചെയ്തതിനാല്‍ മാറിടം വെളിവാകുന്ന രീതിയില്‍ പോകുന്ന ഹൃദ്രോഗികള്‍ തുടങ്ങി രോഗികളുടെ നഗ്‌നത വെളിവാകുന്ന ഘട്ടങ്ങളാണ് പലപ്പോഴും ആംബുലന്‍സുകളിലുള്ളത്. അതിനാല്‍ ആംബുലന്‍സുകളിലെ കര്‍ട്ടണ്‍, കൂളിംഗ് ഫിലിമുകള്‍ നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

വിഷയത്തില്‍ ഇതിനോടകം മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ആരോഗ്യ മന്ത്രി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഇതിനോടകം എല്ലാ അംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും കൂള്‍ ഫീലിം, കര്‍ട്ടണ്‍ എന്നിവ മാറ്റാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അടുത്ത ഘട്ടം ഇവരില്‍ നിന്ന് പിഴ ഈടക്കുകയോ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുമെന്ന് മോട്ടോര്‍ വാഹന മുന്നറിയിപ്പ് നല്‍കിയാതായി ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment