പാലക്കാട് : കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ സര്‍ക്കാര്‍ നല്കുന്ന ഗണിത കിറ്റും ക്രിസ്തുമസ് ഭക്ഷ്യ കിറ്റും വിതരണോദ്ഘാടനം ശ്രീമതി ബുഷ്റ സമദ് (വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് മുതുതല) നിര്‍വ്വഹിച്ചു. പട്ടാമ്പി ബി.ആര്.സി ട്രെയിനര്‍ ശ്രീമതി സ്മിത ടീച്ചർ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ സെെനുല്‍ ആബിദ് കെ ബാബു അദ്ധ്യക്ഷത വഹിച്ചു. നാസറുദ്ധീന്‍,(പിടിഎ പ്രസിഡന്റ്) അബ്ദുറഹ്മാൻ മാസ്റ്റര്‍ (മാനാജര്, വിവിഎയുപി സ്കൂൾ. കാരക്കുത്തങ്ങാടി) എന്നിവര്‍ പരുപാടിക്ക് ആശംസകൾ നേര്‍ന്നു. എച്ച്. എം ശ്രീമതി ഹസീന ടീച്ചർ സ്വാഗതവും ഹംസ മാസ്റ്റർ നന്ദിയും പറഞ്ഞു.
