കൊവിഡ് വാക്സിന് ആദ്യ ഘട്ടത്തില്‍ നല്‍കേണ്ടവരുടെ ലിസ്റ്റില്‍ മരിച്ച നഴ്സിന്റെ പേരും. ഉത്തര്‍പ്രദേശിലെ അയോധ്യയിലുള്ള ഡഫറിന്‍ ആശുപത്രിയിലെ ആരോഗ്യവിഭാഗം നല്കിയ പട്ടികയിലാണ് പിഴവ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഒന്നില്‍ക്കൂടുതല്‍ പിഴവുകളാണ് ലിസ്റ്റില്‍ ഉള്ളത്. മരണപ്പെട്ട നഴ്സിനെ കൂടാതെ ജോലി രാജിവച്ച നഴ്സിന്റെയും റിട്ടയര്‍ ചെയ്ത നഴ്സിന്റെയുമടക്കം പേരുകളുണ്ട്. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് തയ്യാറാക്കിയ പട്ടികയാണെന്നും അതുകൊണ്ടാവാം ഇത്തരത്തില്‍ പിഴവ് സംഭവിച്ചതെന്നും അധികൃതര്‍ പ്രതികരിച്ചു. പട്ടിക അപ്ഡേറ്റ് ചെയ്യാനുണ്ടെന്നും അവര്‍ പറഞ്ഞു.