തമിഴ്നാട്ടിലെ വിവാദ വിനോദം ജല്ലിക്കട്ട് കാണാൻ രാഹുൽ ഗാന്ധി

ചെന്നൈ : തമിഴ്നാട്ടിലെ വിവാദ വിനോദമായ ജല്ലിക്കട്ട് കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ തമിഴ്നാട്ടിലെത്തും. പൊങ്കല്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായിട്ടാണ് രാഹുല്‍ ഗാന്ധി തമിഴ്നാട് സന്ദര്‍ശിക്കുക. പരിപാടിയില്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കും.
കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുന്നതിനായാണ് മധുരയില്‍ സംഘടിപ്പിക്കുന്ന പരിപാടി കോണ്‍ഗ്രസ് നേതാവ് കാണുന്നതെന്ന് പാര്‍ട്ടിയുടെ തമിഴ്നാട് മേധാവി കെ.എസ്. അളഗിരി പറഞ്ഞു. ‘കാള കര്‍ഷകരുടെ പ്രതീകവും അവരുടെ ജീവിതത്തിന്റെ ഭാഗവുമാണ്,’ അളഗിരി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിളവെടുപ്പ് ദിനത്തില്‍ കര്‍ഷകരെയും അവരുടെ ധീരമായ തമിഴ് സംസ്കാരത്തെയും ആദരിക്കുന്നതിനാണെന്നും അളഗിരി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധി മധുരയില്‍ നാല് മണിക്കൂറാണ് ചെലവഴിക്കും. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് സര്‍ക്കാര്‍ ഈ വര്‍ഷം ജല്ലിക്കട്ട് അനുവദിച്ചിരിക്കുന്നത്. ഒരു മത്സരത്തിലെയും കളിക്കാരുടെ എണ്ണം 150 ല്‍ കൂടുതലാകരുതെന്ന നിര്‍ദേശവുമുണ്ട്.
There are no comments at the moment, do you want to add one?
Write a comment