വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുട്യൂബ് ചാനലിന് വിലക്ക് . ട്രംപിന്റെ ചാനലിന് ഏഴുദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീണ്ടു പോയേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ നടന്ന കലാപത്തിനു ട്രംപ് പ്രേരണ നല്‍കിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് യുട്യൂബിന്റെ കര്‍ശന നടപടി. നേരത്തേ, ഫേസ്ബുക്കും ട്വിറ്ററും ട്രംപിനെ വിലക്കിയിരുന്നു.ട്രംപിനെ പുറത്താക്കാനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെയാണ് യുട്യൂബ് ചാനലിന് വിലക്കേര്‍പ്പെടുത്തിയത് .