കൊച്ചി: കോവിഡ് പ്രതിരോധിക്കാനുള്ള വാക്സിന് കേരളത്തിലെത്തി. 11.15 ഓടെ ഇൻഡിഗോ എയര്‍ വിമാനത്തിലാണ് വാക്സിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ആദ്യ ബാച്ച് വാക്സിന് കലക്ടറും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
വിമാനത്താവളങ്ങളില്‍ നിന്ന് ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനങ്ങളിലാക്കി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖല വാക്സിന് സ്റ്റോറേജ് കേന്ദ്രങ്ങളിലേക്ക് വാക്സിന് മാറ്റും. 4,35,500 ഡോസ് മരുന്നാണ് ആദ്യഘട്ടത്തില്‍ കേന്ദ്രം കേരളത്തിനായി അനുവദിച്ചിരിക്കുന്നത്.