ഇന്ത്യൻ താരത്തിന് വീണ്ടും പരുക്ക് ; ജസ്പ്രീത് ബുംറ ബ്രിസ്ബേൻ ടെസ്റ്റ് കളിക്കില്ല

സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പരുക്ക് ടീമിന് തലവേദനയാകുന്നു. പരിക്കിനെ തുടര്‍ന്ന് പരന്പരയിലെ നാലാം ടെസ്റ്റിനുള്ള ടീമില്‍നിന്നു പേസര്‍ ജസ്പ്രീത് ബുംറ പുറത്തായി.സിഡ്നി ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെയേറ്റ പരിക്കാണു ബുംറയ്ക്കു തിരിച്ചടിയായത്.
ഫീല്‍ഡ് ചെയ്യുന്നതിനിടെ ബുംറയുടെ വയറിനാണു പരുക്ക് പറ്റിയതെന്നും സ്ഥിതി ഗുരുതരമാക്കാന്‍ സാഹചര്യമൊരുക്കാതെ ബുംറയെ ബിസിസിഐ ടീമില്‍നിന്ന് ഒഴിവാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയാണു ബിസിസിഐ ലക്ഷ്യമിടുന്നത് .
പരിക്കേറ്റു പുറത്താകുന്ന അഞ്ചാമത് താരമാണു ബുംറ. അതെ സമയം നേരത്തെ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്സ്മാന് ഹനുമ വിഹാരി, പേസര്‍മാരായ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ പരിക്കിനെ തുടര്‍ന്നു ടീമില്‍നിന്നു പുറത്തായിരുന്നു.
There are no comments at the moment, do you want to add one?
Write a comment