യുവജന സംഗമവും കാവ്യ സായാഹ്നവും സംഘടിപ്പിച്ചു

കൊട്ടാരക്കര : പി.എൻ.പണിക്കർ ഫൗണ്ടേഷനും കോട്ടാത്തല മലയാളി ലൈബ്രറിയും സംയുക്തമായി ദേശീയ യുവജന ദിനാചാരണതിന്റെ ജില്ലാതല പരിപാടികളുടെ ഭാഗമായി നെടുവത്തൂർ വെൺമണ്ണൂർ പൊങ്ങൻപാറ ടൂറിസം കേന്ദ്രത്തിൽ യുവജന സംഗമവും കാവ്യ സായാഹ്നവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വി.സുമാലാൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാനരചനയ്ക്ക് സംസ്ഥാന പുരസ്കാരം നേടിയ സുജേഷ് ഹരി, ഗിന്നസിൽ ഇടംനേടിയ ചലച്ചിത്ര നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ താലൂക് സെക്രട്ടറി ബി. എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി എൻ. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. കോട്ടാത്തല ശ്രീകുമാർ, അജീഷ് കൃഷ്ണ, എം. പി. വിശ്വനാഥൻ, സുജാത ചന്ദനത്തോപ്പ്, ശ്യാം ഏനാത്ത്, ഗിരീഷ് ഉണ്ണിത്താൻ, എം. എൽ. ജയൻ, എസ്. സനിൽ എന്നിവർ സംസാരിച്ചു. പൊങ്ങൻ പാറയുടെ മുകളിലും മണ്ഡപത്തിലുമായി പാടിയും പറഞ്ഞുമാണ് വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചത്.
There are no comments at the moment, do you want to add one?
Write a comment