പ്രതിഷേധം അവസാനിപ്പിക്കണം; രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവർത്തിച്ച് രജനീകാന്ത്

January 11
12:11
2021
രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് തമിഴ് താരം രജനികാന്ത്. തീരുമാനം പുനഃപരിശോധിക്കില്ലെന്നും ആരാധകര്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. താരം രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചതോടെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ അരങ്ങേറുന്നത്.
ശക്തമായി സമ്മര്‍ദം ചെലുത്തിയാല്‍ രജനിയുടെ മനസുമാറുമെന്ന ആരാധകരുടെ കണക്കുകൂട്ടല്‍ വീണ്ടും തെറ്റി. വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്തിന്റെ വിശദീകരണം. രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള പ്രയാസത്തെ കുറിച്ച് നേരത്തേ വിശദീകരിച്ചതാണ്. തീരുമാനം അറിയിച്ചതുമാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധങ്ങള്‍ വേദനിപ്പിക്കുന്നതായും രജനികാന്ത് പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment