ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സീന് വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു . രാജ്യത്തിന് ഇത് അഭിമാനനിമിഷമാണെന്നും മോദി പറഞ്ഞു . മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .
രണ്ട് വാക്സീനുകള്‍ക്ക് ശാസ്ത്രീയാനുമതി കിട്ടി. രണ്ടും ലോകത്തില്‍ ഏറ്റവും വില കുറഞ്ഞതാണ്. നാലില്‍ കൂടുതല്‍ വാക്സീനുകള്‍ പരീക്ഷണഘട്ടത്തിലുണ്ടെന്നും വാക്സീന് വിതരണം ഫെഡറല്‍ സംവിധാനത്തിന്റെ മഹനീയ മാതൃകയാകുമെന്നും മോദി പറഞ്ഞു.
മൂന്ന് കോടി കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സീന് നല്‍കും . കോവിഡ് വാക്സീനുകള്‍ മരുന്ന് കന്പനികളില്‍ നിന്ന് കേന്ദ്രം വാങ്ങി നല്‍കും . ആദ്യഘട്ടത്തിലെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും മോദി അറിയിച്ചു . അന്‍പത് വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഘട്ടം വാക്സിന് നല്‍കുമെന്നും മോദി പറഞ്ഞു .