പാലക്കാട് : നന്മ കപ്പൂര്‍ യൂണിറ്റ് നീലമ്പേരൂര്‍ മധുസൂദനന് നായര്‍ , സുഗതകുമാരി ടീച്ചര്‍ ,അനില്‍ പനച്ചൂരാന് ,ഷാനവാസ് നരണിപ്പുഴ, അനില്‍ നെടുമങ്ങാട് ,അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു .കുമരനല്ലൂര്‍ എജെബിഎസില് നടന്ന അനുസ്മരണ സമ്മേളനവും കവിയരങ്ങും പരിസ്ഥിതി – സാമൂഹിക പ്രവര്ത്തകന് ഹുസൈന് തട്ടത്താഴത്ത് മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു .പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും ഹുസൈന് തട്ടത്താഴത്ത് പുസ്തകങ്ങള്‍ സമ്മാനിച്ചു. ഗോപാലകൃഷ്ണന് മാവറ അധ്യക്ഷത വഹിച്ചു.
അച്ചുതന് രംഗസൂര്യ ( നന്മ ജില്ലാ ജോ സെക്രട്ടറി ), വി ടി ബാലകൃഷ്ണന് , കലാഭവന്‍ സുഷിത്ത് , ഇവി കുട്ടന് , അഷിത തുടങ്ങിയവര്‍ സംസാരിച്ചു. കവികളായ താജിഷ് ചേക്കോട് , ഹരി കെ പുരക്കല്‍, വി കൃഷ്ണന് അരിക്കാട് ,ചന്ദ്രന് കക്കാട്ടിരി തുടങ്ങിയവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. നന്മ ബാലവേദി പ്രവര്‍ത്തകരായ വി വി ശ്രീലക്ഷ്മി , പ്രവീണ സിപി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി . കെ. ഗായത്രി , ശ്രേയ എന്‍ , പ്രിയ്യങ്ക പവിത്രന് കാവ്യാഞ്ജലി അവതരിപ്പിച്ചു
