Asian Metro News

റേഷൻ കിറ്റ് വിതരണത്തിന്റെ പേരിലെ രാഷ്ട്രീയ പ്രചാരണത്തെ വിമർശിച്ച് കമൽഹാസൻ

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

റേഷൻ കിറ്റ് വിതരണത്തിന്റെ പേരിലെ രാഷ്ട്രീയ പ്രചാരണത്തെ വിമർശിച്ച് കമൽഹാസൻ

റേഷൻ കിറ്റ് വിതരണത്തിന്റെ പേരിലെ രാഷ്ട്രീയ പ്രചാരണത്തെ വിമർശിച്ച് കമൽഹാസൻ
January 09
11:45 2021

ചെന്നൈ: റേഷന്‍ കിറ്റ് വിതരണത്തിന്റെ പേരില്‍ നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. പൊങ്കലിന് 2.6 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നല്‍കുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചു. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്ത് പാര്‍ട്ടി പ്രചാരണം നടത്തുകയും ചെയ്തു.

എന്നാല്‍ റേഷന്‍ നല്‍കാന്‍ ഉപയോഗിക്കുന്ന പണം ആര്‍ക്കും സ്ത്രീധനം കിട്ടിയതല്ലെന്നും റേഷന്റെ പേരിലുള്ള പ്രചാരണം നെറികെട്ട രാഷ്ട്രീയമാണെന്നുമാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. ‘അമ്മായി അച്ഛന്റെ വീട്ടില്‍ നിന്നും സ്ത്രീധനം കിട്ടിയ വിഹിതം കൊണ്ടല്ല റേഷന്‍ കടയില്‍ നിന്ന് സാധനം വിതരണം ചെയ്യുന്നത്. തങ്ങളുടെ പണമാണ് അതിന് ഉപയോഗിക്കുന്നത് എന്ന രീതിയില്‍ ഭരണകക്ഷികള്‍ പരസ്യം നടത്തുന്നത് ആഭാസമാണ്. ഹൈക്കോടതി വിലക്കിയിട്ട് പോലും റേഷന്‍ കടയുടെ പേരില്‍ പ്രചാരണം തുടരുന്നത് നെറികെട്ട രാഷ്ട്രീയമാണ്. കുറുക്കന്റെ ബുദ്ധി ഉപേക്ഷിക്കൂ’. കമല്‍ഹാസന്റെ ട്വീറ്റ് ചെയ്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment