വയനാട് : ജില്ലയിലെ മുഴുവന്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും സ്ഥിരം സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപികരിക്കും. ജില്ലയിലെ വിദ്യാലയങ്ങളിലെ കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സര്‍വീസില്‍ നിന്നും വിരമിച്ച അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, അദ്ധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് എസ്.എസ്.ജികള് വിപുലീകരിക്കുക. പ്രാദേശിക പിന്തുണയോടെ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം. അധ്യാപക ക്ഷാമം അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിന് സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും.
വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം പ്രാദേശികമായ ഇടപെടലുകള്‍ നടത്തി പരിഹിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂട്ടം കൂടാനിടയുള്ള ബസ് സ്റ്റോപ്പുകള്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങള്‍ സാമൂഹിക അകലം ഉറപ്പ് വരുത്തും. ബസ് സ്റ്റാന്‍ഡുകളില്‍ കുട്ടികലഎ ബസ് പുറപ്പെടുന് സമയം വരെ പുറത്ത് നിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കും. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും. രക്ഷിതാക്കളെയും അധ്യാപകരെയും അധ്യായന കാര്യങ്ങളില്‍ സജീവമാക്കും. സ്കൂളില്‍ ലഭ്യമായ മുഴുവന്‍ ഐ.ടി ഉപകരണങ്ങളും പഠന നിലവാരം ഉയര്‍ത്തുന്നതിനായി ഉപയോഗിക്കാമെന്നും, പൊതു പരീക്ഷ എഴുതുന്നതിന് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കുട്ടികളും സ്കൂളില്‍ എത്തണമെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. അദ്ധ്യാപകരും വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ക്ലാസ് പരിസരത്ത് പ്രധാനാധ്യാപകര്‍ ഉറപ്പാക്കണം.
കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത വീടുകളിലെ കുട്ടികള്‍, രോഗികളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ക്ലാസുകളില്‍ എത്തുന്നില്ലയെന്ന് അധികൃതര്‍ ഉറപ്പു വരുത്തണം. വിദ്യാര്‍ത്ഥികളുടെ മാനസിക പ്രശ്നങ്ങള്‍ പങ്കുവെയ്ക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം ചിരിഹെല്പ്പ് ലൈനില്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് ആവശ്യമായി നടപടി സ്വീകരിക്കും. അധ്യാപകരെ പുനര്വിന്യസിപ്പിച്ചതിന് ശേഷം അധ്യാപക ക്ഷാമം നേരിടുന്നതും, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള സ്കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനും അധ്യാപകരെ കണ്ടെത്തുന്നതിന് സമഗ്ര ശിക്ഷാ കേരളയുമായി നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം അമല്‍ജോയ്, ഡെപ്യൂട്ടി കളക്ടര്‍ സി.ആര് വിജയലക്ഷ്മി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി ലീല , ഐ.റ്റി.ഡി.പി പ്രൊജ്ക്ട് ഓഫീസര്‍ കെ.സി ചെറിയാന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് രേണുക, എ.എസ്.പി വി.ഡി വിജയന്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ എം.അബ്ദുള്‍ അസീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.