Asian Metro News

കോവിഡ് വാക്‌സിനേഷൻ; വയനാട് ജില്ലയിൽ 7568 ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തു

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

കോവിഡ് വാക്‌സിനേഷൻ; വയനാട് ജില്ലയിൽ 7568 ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തു

കോവിഡ് വാക്‌സിനേഷൻ; വയനാട് ജില്ലയിൽ 7568 ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തു
January 09
12:10 2021

വയനാട് : ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത് 7568 ആരോഗ്യപ്രവര്‍ത്തകര്‍. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി കളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുക. ദന്തല്‍ ക്ലിനിക്കുകള്‍, ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരും വാക്‌സിനേഷനില്‍ പങ്കാളികളാവും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക അറിയിച്ചു. വാക്‌സിന്‍ സംഭരണത്തിനായി കല്‍പ്പറ്റ പഴയ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ സ്റ്റോര്‍ സജ്ജമാണ്. അധിക വാക്‌സിനുകള്‍ സംഭരിക്കുന്നതിനായി പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കും. വാക്‌സിനേഷന് ആവശ്യമായ കോള്‍ഡ് ചെയിന്‍ സാധനങ്ങള്‍, ഐ.എല്‍.ആര്‍, വാക്‌സിന്‍ കാരിയറുകള്‍,കോള്‍ഡ് ബോക്‌സ്, ഐസ്പാക്ക് എന്നിവയും ലഭ്യമാണ്.
കോവിഡ് വാക്‌സിനേഷനു മുന്നോടിയായി രണ്ട് ഘട്ടങ്ങളിലായിലായി ഡ്രൈ റണ്‍ നടന്നു. ആദ്യ ഘട്ടത്തില്‍ കുറുക്കന്‍മൂല പി.എച്ച്.സി യിലും, രണ്ടാം ഘട്ടത്തില്‍ മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രം, ഡി.എം. വിംസ് ഹോസ്പിറ്റല്‍, ബത്തേരി താലൂക്ക് ആശുപത്രിയിലും നടന്നു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ വരും ദിവസങ്ങളില്‍ തുടരും.

വാക്‌സിനേഷന്‍ ഇങ്ങനെ

ജില്ലയിലെത്തുന്ന വാക്‌സിന്‍ സൂക്ഷിക്കാന്‍ പ്രത്യേക ശീതകരണ സംവിധാനം സജ്ജികരിക്കും. വാക്‌സിനേഷനായി കേന്ദ്രങ്ങളിലെത്തു ന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും. തുടര്‍ന്ന് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയതിന് ശേഷം ഒന്നാം വാക് സിനേഷന്‍ ഓഫീസറുടെ മുന്നില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണം. തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം രണ്ടാം വാക് സിനേഷന്‍ ഓഫീസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാം വാക് സിനേഷന്‍ ഓഫീസര്‍ വാക്‌സിനേഷന്‍ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങള്‍ കോവിഡ് പോര്‍ട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും.
മൂന്നാം വാക്‌സിനേഷന്‍ ഓഫീസര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ എത്തിയ ആള്‍ക്ക് വാക്‌സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി പ്രതിരോധ കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ആളുടെ വിവരങ്ങള്‍ കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്തും. വാക്‌സിനേഷന്‍ മുറിക്ക് പുറത്തെത്തിയ ആളെ പ്രത്യേകം സജ്ജമാക്കിയ നിരീക്ഷണ മുറിയിലേക്ക് മാറ്റും. കുത്തിവെപ്പിന് ശേഷം അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അടിയന്തര പരിചരണത്തിനായുള്ള ക്രമീകരണങ്ങളും വാക് സിനേഷന്‍ കേന്ദ്രത്തില്‍ ഒരുക്കും.

രണ്ടാം ഘട്ട ഡ്രൈ റണ്ണും വിജയകരം


രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയായി. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന ഡ്രൈ റണ്ണില്‍ ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു. ബത്തേരി താലൂക്ക് ആശുപത്രി, മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രം, മേപ്പാടി വിംസ് സ്വകാര്യ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് കുത്തിവെയ്പ് നടന്നത്. ആദ്യഘട്ടത്തില്‍ കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് വിജയകരമായി ഡ്രൈ റണ്‍ നടത്തിയിരുന്നു. കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന്റെ മുന്നോടിയായി രാജ്യ വ്യാപകമായി നടക്കുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ജില്ലയിലും ഡ്രൈ റണ്‍ നടന്നത്.
കോവിഡ് വാക്‌സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് ഡ്രൈറണിനുള്ള 25 പേരെ തെരഞ്ഞെടുത്തത്. രാവിലെ 9 മണിക്കു തന്നെ കുത്തിവയ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കേന്ദ്രങ്ങളിലെത്തിയ എല്ലാവരെയും സാമൂഹിക അകലം പാലിച്ച് കാത്തിരുപ്പു കേന്ദ്രത്തില്‍ ഇരുത്തുകയും ഒന്നാം വാക്‌സിനേഷന്‍ ഓഫീസര്‍ പട്ടിക പരിശോധിച്ച് രജിസ്റ്റര്‍ ചെയ്ത ആളാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം വാക്‌സിനേഷന്‍ ഓഫീസര്‍ കോ-വിന്‍ പോര്‍ട്ടലിലെ തിരിച്ചറിയല്‍ രേഖയുമായി വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം വാക് സിനേഷന്‍ റൂമിലേക്ക് ആളുകളെ കടത്തിവിട്ടു. മൂന്നാം വാക്‌സിനേഷന്‍ ഓഫീസര്‍ കുത്തിവയ്പിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ഒരോരുത്തര്‍ക്കും നല്‍കി. തുടര്‍ന്ന് കുത്തിവയ്പ് കഴിഞ്ഞവരെ നിരീക്ഷണമുറിയിലേക്ക് മാറ്റി. ഇവിടെ നാലാം വാക്‌സിനേഷന്‍ ഓഫീസറുടെ സേവനവും ഒരുക്കിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തുടര്‍ചികിത്സക്കായി മറ്റ് ആശുപത്രിക ളിലേക്ക് കൊണ്ടു പോകുന്നതിനായി ആംബുലന്‍സ് സേവനവും കേന്ദ്ര ങ്ങളില്‍ ഉറപ്പു വരുത്തിയിരുന്നു.

സി.എച്ച്.സി മേപ്പാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാഘവന്‍ അരണമല, ഡി.എം.ഒ ഡോ.ആര്‍ രേണുക, മാസ്സ് മീഡിയ ഓഫീസര്‍ കെ.ഇബ്രാഹിം, എം.സി.എച്ച് ഓഫീസര്‍ ജോളി ജെയിംസ്, ഡോ.ഷാഹിദ് മെഡിക്കല്‍ ഓഫീസര്‍, ഡോ. സൈമണ്‍ എന്നിവരും താലൂക്ക് ഹോസ്പിറ്റല്‍ ബത്തേരിയില്‍ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ് ടി.പി, ഡി.പി.എം ഡോ.ബി.അഭിലാഷ് , കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ.ചന്ദ്രശേഖരന്‍, ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.സേതുലക്ഷ്മി എന്നിവരും വിംസ് മേപ്പാടിയില്‍ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂരും വാക്‌സിനേഷന് നേതൃത്വം നല്‍കി.

വാർത്ത : നൂഷിബാ കെ എം , വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment