ആലുവ : ആലുവ കൊടികുത്തുമലയില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ കവര്‍ന്ന് വാഹന ഭാഗങ്ങള്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍ .വടക്കേക്കര കളരിക്കല്‍ അമ്പലത്തിനു സമീപം മലയില്‍ വീട്ടില്‍ ആരോമല്‍ (19), കുഞ്ഞിത്തൈ വടക്കേ കടവ് ഭാഗത്ത്, മുല്ലശ്ശേരി വീട്ടില്‍ സതീഷ് (22), എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത് .
പ്രായപൂര്‍ത്തിയാകാത്ത ഒരു 15 കാരനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആരോമല്‍ ചാലക്കുടി, നെടുമ്പാശ്ശേരി, വാരാപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സമാന രീതിയിലുള്ള മോഷണകേസുകളിലും പീഡനകേസിലും പ്രതിയാണ്.