കോവിഡ് പ്രതിരോധം; ശബരിമലയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തി

പത്തനംതിട്ട : കോവിഡ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല സന്നിധാനത്തും നിലയ്ക്കലും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി. സന്നിധാനത്ത് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടത്തിയ പരിശോധനയില്‍ സാമ്പിൾ എടുത്ത 78 പേരുടെയും ഫലം നെഗറ്റീവായി.
ഇതിനു ശേഷം നിലയ്ക്കലില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പങ്കെടുത്ത 44 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് പോസിറ്റീവ് ഫലം കണ്ടെത്തിയത്. ആന്റിജന്‍ ടെസ്റ്റാണ് സന്നിധാനത്തും, നിലയ്ക്കലും നടത്തിയത്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്. ഭക്തര്‍, ജീവനക്കാര്‍, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കുന്നുണ്ട്.
ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
There are no comments at the moment, do you want to add one?
Write a comment