കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ; മരണത്തിനുത്തരവാദി കേന്ദ്രസർക്കാരെന്ന് കുറിപ്പ്

January 02
08:55
2021
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ നിന്നുള്ള 75കാരന് ഡല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്തു. കാശ്മീര്‍ സിങ് ലാദിയെന്ന ആളാണ് മരിച്ചത്. കേന്ദ്രസര്‍ക്കാറുമായി നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നത് ഇയാളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ശുചിമുറിയിലാണ് ലാദിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാറാണെന്ന കുറിപ്പും ലാദിയുടെ സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത തണുപ്പിലും ഞങ്ങള്‍ സമരം ചെയ്യുകയാണ്. പക്ഷേ ഞങ്ങളെ കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ല. എന്റെ മരണം ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ലാദി കുറിപ്പില്‍ പറയുന്നു.
There are no comments at the moment, do you want to add one?
Write a comment