പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു കൊട്ടാരക്കരയിൽ ട്രാക്കിന്റെ പ്രവർത്തകർ പോലീസ്,മോട്ടോർ വാഹന വകുപ്പിനോടും ചേർന്ന് പ്രവർത്തനങ്ങൾ നടത്തി

കൊട്ടാരക്കര : പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു കൊട്ടാരക്കരയിൽ ട്രാക്കിന്റെ പ്രവർത്തകർ ഇന്നലെ പോലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും ചേർന്ന് പ്രവർത്തനങ്ങൾ നടത്തി.

കൊട്ടാരക്കര ഇന്നലെ ഡ്യൂട്ടി സി ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലും. അതിനുശേഷം എൻഫോഴ്സ്മെന്റ് ആർടിഒ മഹേഷിൻറെ നിർദേശപ്രകാരം പുലമൺ ട്രാഫിക്കിലും ഒന്നര വരെ ട്രാക്കിന്റെ പ്രവർത്തകർ എല്ലാവരും ഡ്യൂട്ടി ചെയ്തു.
കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ ആക്സിഡന്റ് പറ്റി ആലപ്പുഴയിൽ നിന്നും വന്ന രണ്ട് യുവാക്കൾ വരുകയും അവിടെ ഉണ്ടായിരുന്ന ട്രാക്കിന്റെ മെഡിക്കൽ ടീം അവർക്ക് വേണ്ട പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു.
സി ഐ ജോസഫ് ലിയോൺ ട്രാക്കിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
പുലമൺ ട്രാഫിക്കിൽ അതു വഴി കടന്നു പോയ വാഹനങ്ങൾ ട്രാക്ക് വോളണ്ടിയേഴ്സ് പരിശോധിക്കുകയും ചെയ്തു.
ഷിബു പാപ്പച്ചൻ, ഷിജു K ബേബി, ഫിസിയോതെറാപ്പിസ്റ്റ് ഐശ്വര്യ , സ്റ്റാഫ് നേഴ്സ് ശ്യാമ , ശശിധരൻ, K N പിള്ള, അനിമോൻ, സുമേഷ്, സുജിത്ത്, അനന്തു, ട്രാക്കിനു വേണ്ടി ആംബുലൻസ് നൽകി അമ്പാടി ലിജോ എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
There are no comments at the moment, do you want to add one?
Write a comment