സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കൂടി കോവിഡ്

January 01
12:27
2021
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 4413 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 425 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 59 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 23 മരണവും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
52790 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 5111 പേര് രോഗമുക്തി നേടുകയും ചെയ്തു.
There are no comments at the moment, do you want to add one?
Write a comment