തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ തിയറ്ററുകള്‍ ജനുവരി അഞ്ചാം തീയതി മുതല്‍ തുറക്കാം. പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം.
സിനിമ പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. തീയറ്ററുകളിൽ പകുതി ടിക്കറ്റുകളേ വില്ക്കാവാൻ പാടുള്ളൂ .
ഇതിന് പുറമെ ആരാധനാലയങ്ങളിലെ ഉത്സവങ്ങളില്‍ കലാപരിപാടികള്‍ക്കും അനുമതി നല്കി. ഇന്‍ഡോറില്‍ 100 പേര്‍ക്കും, ഔട്ട് ഡോറില്‍ 200 പേര്‍ക്കും അനുമതി നല്‍കും. നിരീക്ഷണങ്ങള്‍ക്ക് പോലീസിനേയും സെക്ടറല്‍ മജിസ്ട്രേറ്റ് മാരെ നിയമിക്കും. നീന്തല്‍ ഉള്‍പ്പെടെ സ്പോര്‍ട്സ് പരിശീലനത്തിനും അനുമതി നല്കി.