സെക്രട്ടറിയേറ്റിനു മുന്നിൽ യാക്കോബായ സഭയുടെ അനിശ്ചിതകാല സത്യാഗ്രഹം

തിരുവനന്തപുരം: സഭാ തര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. സെമിത്തേരി ബില്‍ കൊണ്ടു വന്ന സംസ്ഥാന സര്‍ക്കാരിന് നിയമ നിര്‍മാണം നടത്താനുള്ള ഇച്ഛാശക്തിയുമുണ്ടെന്ന് സമരം ഉദ്ഘാടനം ചെയ്ത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
പള്ളിത്തര്‍ക്ക വിഷയം സംബന്ധിച്ച്, വരുന്ന നിയമ സഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കും എന്നു പ്രതീക്ഷിക്കുന്നതായി യാക്കോബായ സഭ. ആര്‍ജവമുള്ള മുഖ്യമന്ത്രിയും ഇച്ഛാശക്തിയും ഉള്ള സര്‍ക്കാര്‍ ഉണ്ടെന്നും നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ ആരോഗ്യ കാരണങ്ങളാല്‍ ഇന്നത്തെ സമരത്തില്‍ പങ്കെടുക്കുന്നില്ല. സമരം സഭാ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
സഭ തര്‍ക്കം പ്രത്യേക നിയമ നിര്‍മാണത്തിലൂടെ പരിഹരിക്കുക, പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാക്കോബായ സഭ സെക്രട്ടറിയേറ്റിന് മുന്നില്‍ അനശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് യാക്കോബായ സഭ നടത്തുന്നത്. ജനങ്ങള്‍ക്ക് നീതി നിഷേധിക്കുമ്ബോള്‍ ജനകീയ സര്‍ക്കാര്‍ ഇടപെടണം. കോടതി വിധികളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകില്ലെന്ന് സഭയ്ക്കും സമൂഹത്തിനും അറിയാമെന്ന് സമരം ഉദ്ഘാടനം ചെയ്ത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment