പുതുവത്സര ആഘോഷങ്ങൾക്കായി എത്തിച്ച ലഹരി മരുന്നും കഞ്ചാവും പിടിച്ചെടുത്തു

തൃശ്ശൂര്‍: പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ച മയക്കു മരുന്നും കഞ്ചാവും പിടിച്ചെടുത്തു. തൃശൂര്‍ വെള്ളറക്കാട് ആദൂര്‍ റോഡരികില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്.
കഞ്ചാവ് എത്തിച്ച പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടില്‍ ബബിത (35), ചാലിശ്ശേരി മയിലാടുംകുന്ന് തുറയ്ക്കല്‍ വീട്ടില്‍ റിഹാസ് (21) എന്നിവരെ അറസ്റ്റ് ചെയ്തു.
ക്രിസ്മസ്-പുതുവത്സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വെള്ളറക്കാട്ടു നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. 150 മില്ലി ഗ്രാം എംഡിഎംഎ എന്ന സിന്തറ്റിക് മയക്കു മരുന്ന് ബബിതയുടെ കൈവശത്ത് നിന്നും കണ്ടെടുത്തു. 20 ഗ്രാം കഞ്ചാവാണ് റിഹാസില്‍ നിന്നും പിടിച്ചെടുത്തത്. പിടിയിലായവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും വില്‍പ്പനക്കാരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എംഡിഎംഎ ലഹരി മരുന്ന് 500 മില്ലിഗ്രാം വരെ കൈവശം വെയ്ക്കുന്നത് പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.
There are no comments at the moment, do you want to add one?
Write a comment