കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഉടൻ നൽകും.സ്വപ്ന സുരേഷിൻ്റെ നിർണായക രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.ഡോളർ അടങ്ങിയ ബാഗ് കോണസുലേറ്റിൽ എത്തിക്കാൻ സ്പീക്കർ സ്വപ്നയ്ക്കും, സരിത്തിനും കൈമാറിയെന്നും മൊഴിയുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സ്പീക്കറിൽ നിന്ന് മൊഴി എടുക്കുന്നത്.
കേസിൽ യുഎഇ കോൺസുലേറ്റ് ഡ്രൈവർമാരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കോൺസുൽ ജനറലിന്റെ ഡ്രൈവർക്കും അറ്റാഷെയുടെ ഡ്രൈവർക്കും കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാനാണ് ഇരുവരോടും നിർദ്ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വർണ്ണകളളക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷുമായും സരിതുമായും സ്പീക്കർ ശ്രിരാമകൃഷ്ണന് ബന്ധമുള്ളതായി തുടക്കം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും, സർക്കാരും ഒറ്റക്കെട്ടായി ഈ ആരോപണങ്ങളെ തള്ളുകയായിരുന്നു.