വയനാട് : ക്രിസ്മസിന് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമായി ജീവനക്കാരുടെ കൂട്ടായ്മ വയനാട് ചുരം കയറി എത്തി.തിരുവനന്തപുരം അക്കൗണ്ട് ജനറല്‍ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഫോഗ്സ് ആണ് ജില്ലയിലെ ആദിവാസി മേഖലയില്‍ വിതരണം ചെയ്യാനായി സമ്മാനങ്ങള്‍ എത്തിച്ചത്. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ഐ ഷാജു അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍മാരായ അര്ജുന് രമേഷ്, അദി നേഷ് നാഥ് എന്നിവരില്‍ നിന്നും പുതു വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും സ്വീകരിച്ചു. ജില്ലയിലെ അര്‍ഹരായ വിവിധ കോളനികളില്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം അക്കൗണ്ട് ജനറൽ ഓഫീസ് ജീവനക്കാർ ജില്ലയിലെ ആദിവാസി മേഖലയിലേക്ക് വിതരണം ചെയ്യാൻ നൽകിയ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ഡെപ്യൂട്ടി കളക്ടർ എൻ.ഐ ഷാജു ഏറ്റുവാങ്ങുന്നു.