Asian Metro News

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു
December 23
06:00 2020

തിരുവനന്തപുരം:  പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതല്‍. സ്‌നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയര്‍ത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുന്‍നിരയില്‍ത്തന്നെ അവരുണ്ടായിരുന്നു.

സൈലന്റ്വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങള്‍. വനനശീകരണത്തിനെതിരെ ശബ്ദമയുര്‍ത്തിയ സുഗതകുമാരി, നിലാരംബരായ സഹജീവികള്‍ക്ക് അമ്മയുമായി. അവര്‍ക്കായി സ്ഥാപിച്ച ‘അഭയ’ ആശ്രയമില്ലാത്ത സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയകേന്ദ്രമാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment