സബര്‍ബന്‍ ട്രെയിന്‍ യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി.കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് സബര്‍ബന്‍ തീവണ്ടി സര്‍വ്വീസിന് അനുമതി നല്കിയത്ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്
‘ഇന്നു മുതല്‍ ചെന്നൈ സബര്‍ബന്‍ ട്രെയിന്‍ സംവിധാനം ചെന്നൈ നഗരത്തില്‍ സര്‍വ്വീസ് നടത്തും. തിരക്ക് കുറയുന്ന സമയത്താണ് തീവണ്ടി ഓടാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ട്രെയിന്‍ യാത്രക്കാര്‍ക്കായി വേണ്ടത്ര സുരക്ഷയും കൊറോണ പ്രതിരോധവും ഒരുക്കണം. ‘ കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ചെന്നൈ നഗരത്തിലെ തിരക്കുള്ള സമയം എന്ന നിലയില്‍ രാവിലെ 7 മണി, 9.30 മുതല്‍ വൈകിട്ട് നാലര മുതല്‍ രാത്രി 7 മണി വരെ യുമാണ് തിരക്കേറിയ സമയമായി കണക്കാക്കിയിട്ടുള്ളത്.