Asian Metro News

കോഴിക്കോട്ട് മൂന്നു പേർ സത്യപ്രതിജ്ഞ ചെയ്തത് പി.പി.ഇ കിറ്റ് ധരിച്ച്‌

 Breaking News

കോഴിക്കോട്ട് മൂന്നു പേർ സത്യപ്രതിജ്ഞ ചെയ്തത് പി.പി.ഇ കിറ്റ് ധരിച്ച്‌

കോഴിക്കോട്ട് മൂന്നു പേർ സത്യപ്രതിജ്ഞ ചെയ്തത് പി.പി.ഇ കിറ്റ് ധരിച്ച്‌
December 22
07:30 2020

കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ല്‍ ന​ന്മ​ണ്ട​യി​ലും കു​ന്ദ​മം​ഗ​ല​ത്തും ഫറോക്കിലും പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ചെ​ത്തി അം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു. ന​ന്മ​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്‍.​ഡി.​എ​ഫ് അം​ഗം അ​ഭി​ന്‍ രാ​ജ് കോ​വി​ഡ് സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ലും കു​ന്ദ​മം​ഗ​ലം േബ്ലാ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ കു​മാ​ര​നെ​ല്ലൂ​ര്‍ ഡി​വി​ഷ​നി​ല്‍​നി​ന്ന് സി.​പി.​എം സ്വ​ത​ന്ത്ര​യാ​യി വി​ജ​യി​ച്ച രാ​ജി​ത മൂ​ത്തേ​ട​ത്തു​മാ​ണ്​ പി.​പി.​ഇ കി​റ്റ് ധ​രി​ച്ച്‌​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നെ​ത്തി​യ​ത്. ന​ന്മ​ണ്ട​യി​ല്‍ 16 വാ​ര്‍​ഡി​ലെ​യും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​തി​ജ്ഞ ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ശേ​ഷം അ​വ​സാ​ന​മാ​യാ​ണ് അ​ഭി​ന്‍ രാ​ജ് പ്ര​തി​ജ്ഞ ചൊ​ല്ലാ​നെ​ത്തി​യ​ത്. സ്വ​യം കാ​റോ​ടി​ച്ച്‌ വ​ന്നാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ഭ​ര​ണ സ​മി​തി​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗ​മാ​യ അ​ഭി​ന്‍ രാ​ജ് ആ​റാം വാ​ര്‍​ഡാ​യ കു​ന്ന​ത്തെ​രു​വി​ല്‍​നി​ന്ന്​ 181 വോ​ട്ടി​െന്‍റ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. കു​ന്ദ​മം​ഗ​ല​ത്ത്​ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് രാ​ജി​ത ​േബ്ലാ​ക്ക് ഹാ​ളി​ലെ​ത്തി​യ​ത്. എം.​എ. സൗ​ദ ടീ​ച്ച​ര്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഫ​റോ​ക്ക് ന​ഗ​ര​സ​ഭ ഒ​ന്നാം ഡി​വി​ഷ​നി​ല്‍​നി​ന്ന്​ വി​ജ​യി​ച്ച മു​സ്​​ലിം ലീ​ഗ് പ്ര​തി​നി​ധി കെ. ​കു​മാ​ര​െന്‍റ മൂ​ത്ത മ​ക​ന് ശ​നി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പ​ത്ത​ര​യോ​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ക്കു​ന്ന ഫ​റോ​ക്ക് റോ​യ​ല്‍ അ​ല​യ​ന്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം കു​മാ​ര​ന്‍ വ​ന്നി​രു​ന്നു.

ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ന്ന​തി​നാ​ല്‍ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ചി​ല്ല. ഓ​ഡി​റ്റോ​റി​യ​ത്തിന്റെ പി​റ​കു​വ​ശ​ത്തു​നി​ന്നു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചു നി​ന്നു. 37 കൗ​ണ്‍​സി​ല​ര്‍​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​തി​നു ശേ​ഷ​മാ​ണ് കെ. ​കു​മാ​ര​ന്‍ സ്​​റ്റേ​ജി​ലേ​ക്ക് ക​യ​റി​യ​ത്. പ്ര​തി​ജ്ഞ ചൊ​ല്ലി ക​ഴി​ഞ്ഞ് അ​ദ്ദേ​ഹം ഉ​ട​നെ ത​ന്നെ വീ​ട്ടി​ലേ​ക്ക് പോവുകയും ചെയ്തു .

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment