പാലക്കാട് / കുലുക്കല്ലൂർ : പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് LDF ബാനറിൽ മത്സരിച്ച് വിജയിച്ച എം.കെ.മുഹമ്മദും, പി.കെ.ബഷീർ മാസ്റ്ററുമാണ് ബ്ലോക്ക് മെമ്പർ എന്ന നിലയ്ക്ക് തങ്ങൾക്ക് ലഭിക്കുന്ന അലവൻസുകൾ ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കുമെന്ന് അറിയിച്ചത്.

കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ തത്തനംമ്പുള്ളി ഡിവിഷൻ മെമ്പറാണ് പ്രവാസിയും, ജീവകാരുണ്യ പ്രവർത്തകനുമായ എം.കെ.മുഹമ്മദ്. കുലുക്കല്ലൂർ ഡിവിഷനിൽ നിന്നുള്ള അംഗമായ പി.കെ.ബഷീർ മാസ്റ്റർ കുലുക്കല്ലൂർ എ .യൂ. പി.സ്കൂളിലെ അദ്ധ്യാപകനാണ്.തങ്ങളുടെ ഡിവിഷൻ പരിധിയിലുള്ള നിർധന രോഗികളുടെ ചികിത്സയ്ക്കായി ബ്ലോക്ക് അലവൻസ് തുക വിനിയോഗിക്കാനാണ് ഉദ്യേശിക്കുന്നതെന്ന് രണ്ട് ജനപ്രതിനിധികളും വ്യക്തമാക്കി.