മൊഴി മാറ്റാൻ കോടികൾ വാഗ്ദാനം നൽകി; അഭയകേസിലെ നിർണായക സാക്ഷി

December 22
09:14
2020
തിരുവനന്തപുരം : 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയകേസ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കേസിലെ സുപ്രധാന സാക്ഷി രാജു.
താന്‍ കാരണം ആ കുഞ്ഞിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നാണ് രാജു പറഞ്ഞു. മൊഴിമാറ്റാന്‍ വന്‍വാഗ്ദാനങ്ങളാണ് വന്നതെന്ന് കേസിലെ നിര്‍ണായക സാക്ഷിയായ അടയ്ക്ക രാജു പറഞ്ഞു.
അഭയയെ ഒരു മകളായിത്തന്നെ കണ്ടാണ് മൊഴിയില്‍ ഉറച്ചു നിന്നത്. വിധിയില്‍ സന്തോഷമുണ്ടെന്നും രാജു പറഞ്ഞു.
മഠത്തില്‍ മോഷണത്തിനായി കയറിയ രാജു പ്രതികളെ നേരിട്ട് കണ്ടെന്ന മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
കേസിലെ പ്രോസിക്യൂഷന് മൂന്നാം സാക്ഷി അടയ്ക്കാ രാജു. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു പ്രതികളെ കണ്ടത് തുറന്ന് പറയുകയായിരുന്നു.
There are no comments at the moment, do you want to add one?
Write a comment