കർഷക പ്രക്ഷോഭം; മഹാരാഷ്ട്രയിൽ നിന്ന് പതിനായിരങ്ങൾ ഡൽഹിയിലേക്ക്

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷകരുടെ സമരം ദിവസം കഴിയുംതോറും ശക്തി കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. കൊടിയ തണുപ്പിലും മനക്കരുത്തും ഐക്യവും കൈമുതലാക്കി കര്‍ഷകര്‍ ഡെല്‍ഹിയില്‍ നടത്തുന്ന സമരം ഇന്ന് 27ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് ഡെല്‍ഹിയിലേക്ക് പുതുതായി എത്തിച്ചേരുന്നത്.
നാസിക്കില്‍ നിന്ന് നാല്പത് കിലോമീറ്റര്‍ അകലെയുള്ള ചാന്ദ്വാഡയില്‍ കര്‍ഷകര്‍ രാത്രിയില്‍ തങ്ങി. ഇന്ന് ചാന്ദ്വാഡയില്‍ നിന്ന് ഏഴായിരം കര്‍ഷകര്‍ കൂടി യാത്രയില്‍ അണിചേരും. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര കുര്‍ള കോംപ്ളക്സിലെ കോര്‍പറേറ്റുകളുടെ ഓഫീസുകള്‍ കര്‍ഷകര്‍ ഇന്ന് ഉപരോധിക്കും.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സമരമുറകള്‍ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment