Asian Metro News

സി.ബി.എസ്.ഇ 2021 അദ്ധ്യയന വർഷത്തെ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

സി.ബി.എസ്.ഇ 2021 അദ്ധ്യയന വർഷത്തെ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു

സി.ബി.എസ്.ഇ 2021 അദ്ധ്യയന വർഷത്തെ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു
December 22
12:39 2020

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 2021 അദ്ധ്യയന വര്‍ഷത്തെ ബോര്‍ഡ് പരീക്ഷകള്‍ മാ‌റ്റിവച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാലാണ് ഈ വിവരം അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്‌റ്റിക്കല്‍ പരീക്ഷകളും ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. നിലവിലെ വൈറസ് രോഗ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ സാദ്ധ്യമല്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മാര്‍ച്ച്‌ മാസത്തില്‍ പരീക്ഷകള്‍ ഉണ്ടാകുമോയെന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂവെന്നും രമേശ് പോഖ്രിയാല്‍ അറിയിച്ചു.

രാജ്യത്ത് സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പരീക്ഷ നടത്തുന്നതിനെ കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടായിരുന്ന ആശങ്കകള്‍ക്ക് ഇതോടെ വിരാമമായി. എന്നാല്‍ പരീക്ഷാ തീയതി എന്നാണെന്ന് നിരവധി അദ്ധ്യാപകരും കേന്ദ്രമന്ത്രിയോട് ട്വി‌റ്ററിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു. ചിലര്‍ അല്‍പം കൂടി സമയം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടപ്പോള്‍ മ‌റ്റുചിലര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്നാണ് ആവശ്യപ്പെട്ടത്. ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തണമെന്നും അദ്ധ്യാപകര്‍ കേന്ദ്രമന്ത്രിയോട് ട്വി‌റ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. മേയ് മാസം വരെ പരീക്ഷകള്‍ നീട്ടി വയ്‌ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

പരീക്ഷാ തീയതികള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പല പഠനസഹായി വെബ്‌സൈ‌റ്റുകളും മുന്‍പ് അറിയിച്ചിരുന്നു. ഇത്തരം സംശയങ്ങള്‍ക്കെല്ലാമാണ് മന്ത്രി ഇന്ന് മറുപടി നല്‍കിയിരിക്കുന്നത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment