പുനെയിൽ വൻ മയക്കുമരുന്ന് വേട്ട

December 22
06:28
2020
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ പുനെയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടി ഇരുപതു ലക്ഷം രൂപ വിലവരുന്ന 32 കിലോഗ്രാം മയക്കുമരുന്ന് നാര്‍ക്കോട്ടിക് വിഭാഗം പിടികൂടി . സംഭവത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശികളായ രണ്ടു പേരെ കേസ്സില്‍ പൂനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്കിന്റെ സൈലന്സറിനകത്ത് ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മനാലിയില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്നും പൂനയിലേക്കും റെയില്‍മാര്‍ഗ്ഗം മയക്കുമരുന്ന് എത്തിച്ചതാണെന്നാണ് പോലീസ് കണ്ടെത്തിയത്.പൂനെ കേന്ദ്രീകരിച്ച് സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment