കൊവിഡ് വൈറസിന് ജനിതക മാറ്റം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി : ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കൊവിഡ് വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
‘സര്‍ക്കാര്‍ പൂര്‍ണ ജാഗ്രതയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ എല്ലാവരും കണ്ടിട്ടുളളതാണ്, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അവശ്യ മുന്‍കരുതലുകളും എട്ടുത്തിട്ടുണ്ട്. പേടിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല’.- അദ്ദേഹം പറഞ്ഞു.
അതേസമയം യുകെയില്‍ അതിവേഗം പടരുന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ന്‍ അതിവേഗത്തില്‍ പടരുന്നതാണെന്നും അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
There are no comments at the moment, do you want to add one?
Write a comment