ഉറ്റവരില്ലാത്ത കോവിഡ് മുക്ത വയോധികന് പത്തനാപുരം ഗാന്ധിഭവൻ അഭയം നൽകി

കൊല്ലം : സബർമതി അഭയ കേന്ദ്രത്തിൽ കഴിഞ്ഞു വന്ന അവിവാഹിതനായ വയോധികൻ ജോസഫ് ജോൺ കൊറോണ വൈറസ് ബാധ മൂലം കോവിഡ് 19 സ്ഥിരീകരിച്ച് കൊല്ലം ജില്ലാ ആശുപത്രിയിൽ നവംബർ 17 ന് പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ മികച്ച പരിചരണത്തിൽ രോഗം ഭേദം ആയെങ്കിലും തിരികെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിന് തടസ്സമായി. ഗവർമെന്റ് അനുശാസിക്കുന്ന രേഖകൾ ഇല്ലാത്ത കാരണത്താൽ അഭയ കേന്ദ്രം പൂട്ടേണ്ടി വന്നു. അഭയകേന്ദ്രത്തിലെ അന്ധേവാസികളെ വിവിധ സുരക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ജില്ലാ ആശുപത്രിയിൽ തുടർന്നും ജോസഫ് ജോണിനെ സംരക്ഷണം നൽകുന്ന അവസ്ഥയിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ വസന്തദാസ് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനെ ബന്ധപെട്ടു സഹായം അഭ്യർത്ഥിച്ചതനുസരിച്ച് ഗാന്ധിഭവനിൽ അഭയം നൽകുന്നതിനുള്ള നടപടികൾ ചെയ്തു. പത്തനാപുരം ഗാന്ധിഭവൻ എക്സിക്യൂട്ടീവ് മാനേജറും മുൻ ജയിൽ ഡി ഐ ജി യുമായ ബി പ്രദീപ് ആശുപത്രിയിൽ എത്തി വിവരങ്ങൾ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീനാഥിൽ നിന്നും മനസ്സിലാക്കി. ഗാന്ധിഭവനിലേക്കു ജോസഫ് ജോണിനെ യാത്ര ആക്കുന്നതിനായി കൊല്ലം രൂപത ബിഷപ് റൈറ്റ് റെവറന്റ് ഡോക്ടർ പോൾ മുല്ലശ്ശേരി പിതാവ് ആശുപത്രിയിൽ എത്തി അനുഗ്രഹ പ്രഭാഷണം നടത്തി. റിട്ടയേർഡ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വി അജന്തൻ, കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികളായ അയത്തിൽ അൻസർ, കെന്നെത്ത് ഗോമസ്, മുഖത്തല സുഭാഷ്,സന്നദ്ധ പ്രവർത്തകൻ ശിവകുമാർ പട്ടത്താനം എന്നിവരുടെ സാന്നിധ്യത്തിൽ ഗാന്ധിഭവൻ പ്രതിനിധികളായ ബി പ്രദീപ്, ഷിബു റാവുത്തർ എന്നിവർ ജോസഫ് ജോണിനെ ആശുപത്രി സൂപ്രണ്ട് ഡോക്ടർ വസന്ത ദാസിൽ നിന്നും ഏറ്റെടുത്തു പത്തനാപുരം ഗാന്ധി ഭവനിലേക്ക് അയച്ചു
There are no comments at the moment, do you want to add one?
Write a comment