Asian Metro News

യുവനടിയെ അപമാനിച്ച കേസ്; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

യുവനടിയെ അപമാനിച്ച കേസ്; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു

യുവനടിയെ അപമാനിച്ച കേസ്; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു
December 19
09:52 2020

കൊച്ചി: കൊച്ചിയില്‍ യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവിയില്‍ നിന്നുലഭിച്ച പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 25 വയസിന് താഴെ പ്രായമുള്ള പ്രതികള്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണ് എന്നാണ് സൂചന. ആലുവ മുട്ടം ജംഗ്ഷനില്‍ നിന്ന് കയറിയ ഇവര്‍ തിരികെ പോയതും മുട്ടം ജംഗ്ഷനില്‍ ഇറങ്ങിയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.

എന്നാല്‍ സംഭവം പുറത്തു വന്ന് ഒരു ദിവസം പിന്നിട്ടിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നതോടെ കടുത്ത സമ്മര്‍ദത്തില്‍ ആയിരിക്കുകയാണ് പൊലീസ്. ഇതിനിടെ വനിതാ കമ്മിഷനും യുവജന കമ്മിഷനും പൊലീസിനോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രങ്ങള്‍ പുറത്തു വിടാനുള്ള പൊലീസ് തീരുമാനിച്ചത്.

അതേസമയം യുവനടി അപമാനിക്കപ്പെട്ട സംഭവത്തിലെ പ്രതികള്‍ ലുലുമാളിനുള്ളില്‍ പ്രവേശിച്ചത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണെന്ന് കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമം വഴിയുള്ള യുവനടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വനിത കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും അടിയന്തിര നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മാള്‍ ജീവനക്കാരെ കബളിപ്പിച്ചാണ് അകത്തുകടന്നതെന്ന് കണ്ടെത്തിയത്.

സെക്യൂരിട്ടി ഉദ്യോഗസ്ഥര്‍ മുൻപാകെ പേരോ ഫോണ്‍ നമ്പറോ നല്‍കാതെ മറ്റൊരാള്‍ക്ക് ഒപ്പമെന്ന വ്യാജേനയാണ് ഇരുവരും അകത്ത് കടക്കുകയായിരുന്നു. മാളിനുള്ളില്‍ വെറുതെ കറങ്ങി നടന്ന ഇവര്‍ നടിയെ കണ്ടതോടെ താരത്തിന് അടുത്തേക്ക് ചെല്ലുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി രേഖപ്പെടുത്തും. നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment