ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കോവിഡ്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കോവിഡ്. രോഗവിവരം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.
താന്‍ കോവിഡ് പരിശോധനക്ക് വിധേയമാകുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതായും രോഗലക്ഷങ്ങള്‍ ഇല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി താനുമായി അടുപ്പം പാലിച്ചവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിേശാധനക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കരുതലിന്‍െറ ഭാഗമായി റാവത്ത് രണ്ടുതവണ നിരീക്ഷണത്തില്‍ പോയിരുന്നു.
ഡിസംബര്‍ ആദ്യം ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നിരീക്ഷണത്തില്‍ പോകുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
There are no comments at the moment, do you want to add one?
Write a comment