പിണറായി വിജയന്റെ ധർമടം മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം

December 16
12:33
2020
കണ്ണൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തില്‍ യുഡിഎഫ് മുന്നേറ്റം. ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെട്ട കടമ്പൂർ പഞ്ചായത്തില്‍ യുഡിഎഫ് വിജയിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് മുന്നിലെത്തിയത്. ഇവിടെ എസ്ഡിപിഐ നാല് വാര്‍ഡുകളില്‍ മുന്നിലെത്തി.
സ്വന്തം മണ്ഡലമായ ധര്‍മ്മടത്തായിരുന്നു പിണറായി വിജയന് പ്രചരണത്തിന് എത്തിയത്. ധര്‍മ്മടം മണ്ഡലത്തിലെ വാര്‍ഡുകളിലടക്കം ജയം യുഡിഎഫിനാണ്.
ഏറെ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയത്. ആദ്യഘട്ടത്തിലൊന്നും മുഖ്യമന്ത്രി പ്രചരണത്തിന് തയ്യാറായിരുന്നില്ല.
There are no comments at the moment, do you want to add one?
Write a comment