കൊച്ചി: ട്വന്റി ട്വന്റിക്ക് നാല് പഞ്ചായത്തുകളില്‍ മുന്നേറ്റം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി അധികാരം ഉറപ്പിച്ചു. ഐക്കരനാടില്‍ 14 സീറ്റുകളിലും ട്വന്റി ട്വന്റിയാണ് മുന്നേറുന്നത്. മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിറ്റെക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കിഴക്കമ്പലത്താണ് ട്വന്റി ട്വന്റി എന്ന പുതിയ മാതൃക പരീക്ഷിക്കപ്പെട്ടത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്ത് മാത്രം ഒതുങ്ങിയ ട്വന്റി ട്വന്റി മാതൃക ഇപ്പോള്‍ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്.