തിരുവനന്തപുരം : കോര്പറേഷന് ജയിച്ച ഇടതുപക്ഷ മുന്നണിയ്ക്കും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്കും അഭിനന്ദനം അറിയിച്ച് നടന് കൃഷ്ണകുമാര്‍.
‘വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകള്‍ നേടുമ്പോൾ NDA യുടെ പ്രത്യകിച്ചു ബിജെപി നേതാക്കള്‍, സംഘപ്രവര്‍ത്തകര്‍, ശക്തരായ സ്ഥാനാര്‍ഥികള്‍, പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച അനേകം വ്യക്തികള്‍, മീഡിയ, സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍, നല്ലവരായ ലക്ഷോപലക്ഷം വോട്ടര്‍മാര്‍ക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി’,കൃഷ്ണകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ഒരു കാര്യം ഉറപ്പായി ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഇനി വരും ദിനങ്ങളില്‍ കാണാന്‍ പോകുന്നത് NDA vs LDF+UDF മത്സരമായിരിക്കും’, കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.