ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് പടര്‍ന്നുപിടിക്കുന്നത് തടയാന്‍ ശീതകാല സമ്മേളനം ഉപേക്ഷിക്കുന്നതിനെ എല്ലാ പാര്‍ട്ടികളും പിന്തുണച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദം ജോഷി അറിയിച്ചു.
ജനുവരിയില്‍ ബജറ്റ് സമ്മേളനത്തിനായിരിക്കും പാര്‍ലമെന്റ് ഇനി സമ്മേളിക്കുക. ഡല്‍ഹിയില്‍ കര്‍ഷകരുടെ വന്‍ പ്രതിഷേധനത്തിന് കാരണമായ വിവാദ കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ കത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രഹ്ലാദ് ജോഷി.