ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടിയോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,065 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 354 പേര് മരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 99,06,165 ആയി. മരണസംഖ്യ 1,43,709 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 3,39,820 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു.